കൊച്ചി: മഴക്കാലം ശക്തമായതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. എറണാകുളം ജില്ലയില്‍ 11 ദിവസത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് ആറ് പേരാണ് മരിച്ചത്. പ്രതിദിനം അമ്പതിലേറെപ്പേർക്ക് രോ​ഗം സ്ഥിരീകരിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഒരാഴ്ചയ്ക്കിടെ 2378 പേരാണ് പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയതെന്ന് ജില്ലാ രോഗനിരീക്ഷണ സെല്ലിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡെങ്കിപ്പനിക്ക് പുറമെ, എലിപ്പനി, ചെള്ള് പനി തുടങ്ങിയവയും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇരുപതിനും നാൽപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ് ആശുപത്രികളിൽ പനിയുമായി എത്തുന്നവരിൽ കൂടുതലും. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ ശ്വാസംമുട്ടൽ പ്രശ്നങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.


ALSO READ: National Dengue Day 2023: ഡെങ്കിപ്പനി പ്രതിരോധിക്കാൻ ഈ ജീവിതശൈലി പാലിക്കാം


എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഡെങ്കിപ്പനി അടക്കമുള്ള മഴക്കാവല പകർച്ചവ്യാധികൾ വ്യാപിക്കുന്നുണ്ട്. മഴക്കാല രോഗങ്ങൾ വർധിച്ച സാഹചര്യത്തിൽ ജാ​ഗ്രത പാലിക്കണണെന്ന് ആരോ​ഗ്യവകുപ്പ് നിർദേശം നൽകി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ‘പ്രഥമം പ്രതിരോധം’ എന്ന പേരിൽ പ്രതിരോധ ക്യാംപെയ്നും ആരംഭിച്ചിട്ടുണ്ട്.


നിലവിൽ രാജ്യത്ത് ഏറ്റവുമധികം ഡെങ്കിപ്പനി കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് എറണാകുളത്താണ്. ഈ വർഷം ഇതുവരെ സംസ്ഥാനത്താകെ എട്ട് മരണമാണ് ഡെങ്കിപ്പനി മൂലം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊച്ചി കോർപറേഷൻ മേഖല, കോതമംഗലം, പെരുമ്പാവൂർ, കളമശേരി, പിറവം, തൃപ്പുണിത്തുറ തുടങ്ങിയ നഗരസഭകളിലും ഡെങ്കിപ്പനി കേസുകൾ വർധിക്കുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.